മഹാരാഷ്ട്രയിൽ നടന്ന മുനിസിപ്പൽ കൗൺസിൽ, നഗർ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ ഭരണകക്ഷിയായ മഹായുതി സഖ്യം വൻ വിജയം കരസ്ഥമാക്കി. ആകെ വോട്ടെടുപ്പ് നടന്ന 288 സീറ്റുകളിൽ 207 എണ്ണവും മഹായുതി സഖ്യം തൂത്തുവാരി. ......
ന്യൂഡൽഹി: ക്രിമിനൽ നടപടി ചട്ടത്തിലെ (CrPC) സെക്ഷൻ 311 പ്രകാരം സാക്ഷികളെ വിസ്തരിക്കാൻ വിളിച്ചുവരുത്താനുള്ള അധികാരം വിചാരണ കോടതികൾ അതീവ ജാഗ്രതയോടെ മാത്രമേ വിനിയോഗിക്കാവൂ എന്ന് സുപ്രീം കോടതി. സത്യം കണ്ടെത്താൻ പ്രസ്തുത സാക്ഷിമൊഴി അത്യന്താപേക്ഷിതമാണെന്ന് ബോധ്യമുള്ള സാഹചര്യങ്ങളിൽ മാത്രമേ ഈ അധികാരം ഉപയോഗിക്കാവൂ എന്ന് കോടതി വ്യക്തമാക്കി.
ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന്റെ ഈ നിരീക്ഷണം. ......
ന്യൂഡൽഹി: ഇന്ത്യ ഹിന്ദു രാഷ്ട്രം ആണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. അതിന് ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ലെന്നും ആർഎസ്എസ് 100-ാം വാർഷികാഘോഷത്തിൽ സംസാരിക്കവെ മോഹൻ ഭാഗവത് പ്രഖ്യാപിച്ചു. ......
ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സുരക്ഷയിൽ വീഴ്ച സംഭവിച്ചതിനെ തുടർന്ന് ഗൊരഖ്പുർ മുനിസിപ്പൽ സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. ഗോരഖ്നാഥ് ഓവർബ്രിഡ്ജ് ഉദ്ഘാടനത്തിനിടെയാണ് സംഭവം നടന്നത്. ......
ഹൈദരാബാദിൽ സർക്കാർ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷ പരിപാടിയിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമർശം വിവാദമാകുന്നു. തെലങ്കാനയ്ക്ക് ഇന്ന് ക്രിസ്മസ് ആഘോഷിക്കാൻ കഴിയുന്നത് സോണിയ ഗാന്ധിയുടെ ത്യാഗം കാരണമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ......
ലോകമെമ്പാടുമുള്ള സ്മാർട്ട്ഫോണുകളിലേക്ക് നേരിട്ട് ഹൈസ്പീഡ് ബ്രോഡ്ബാൻഡ് എത്തിക്കാൻ കഴിയുന്ന ഉപഗ്രഹ ശൃംഖല വികസിപ്പിക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണ് ഐഎസ്ആർഒ ഡിസംബർ 24ന് നടത്താനിരിക്കുന്ന LVM3 M6 ദൗത്യം. അമേരിക്കൻ കമ്പനിയായ AST SpaceMobile-ന് വേണ്ടി നടത്തുന്ന ഈ വാണിജ്യ വിക്ഷേപണം, ബഹിരാകാശ അധിഷ്ഠിത സെല്ലുലാർ നെറ്റ്വർക്കെന്ന ആശയം യാഥാർഥ്യത്തിലേക്ക് നയിക്കുന്നതിലാണ് പ്രത്യേകത.
എന്താണ് BlueBird Block-2?
BlueBird Block-2 അടുത്ത തലമുറ ലോ എർത്ത് ഓർബിറ്റ് ആശയവിനിമയ ഉപഗ്രഹമാണ്. ......
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇനി ഓർമ്മ. ഇതിനു പകരമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ) ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമ്മു ഒപ്പുവെച്ചു. ......
ന്യൂഡൽഹി: ഭഗവാൻ കൃഷ്ണനെയും ഹനുമാനെയും ലോകചരിത്രത്തിലെ ഏറ്റവും വലിയ നയതന്ത്രജ്ഞരായി വിശേഷിപ്പിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ.......
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിലും കേരളത്തോടുള്ള അവഗണന തുടർന്ന് യുഡിഎഫ് എംപിമാർ. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര സർക്കാർ സമീപനത്തിനെതിരെ ശബ്ദമുയർത്തുന്നതിന് പകരം, കേരളത്തെ ദ്രോഹിക്കുന്ന നിലപാടാണ് യുഡിഎഫ് പ്രതിനിധികൾ സ്വീകരിക്കുന്നതെന്ന വിമർശനം ശക്തമാകുന്നു.
വയനാട് ദുരന്തത്തിലും മൗനം
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രം സഹായം നിഷേധിച്ചിട്ടും അത് പാർലമെന്റിൽ ഉന്നയിക്കാൻ യുഡിഎഫ് എംപിമാർ തയ്യാറായില്ല. ......
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ട്രെയിൻ യാത്രാ ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കുന്നു. പുതുക്കിയ നിരക്കുകൾ ഡിസംബർ 26 മുതൽ നിലവിൽ വരും.......